ചിരിച്ചും കലഹിച്ചും
ഓടിമറയുമീ തിരക്കില്‍
വന്നതെന്തിന്‍?
എനിക്കു വേണ്ടതെന്തെന്ന-
റിയാതെയന്തിച്ചു നിക്കുമ്പോള്‍ഒ
രു നേര്‍ത്ത സ്പര്‍ശമെന്നെ
ചിന്തയില്‍ നിന്നുണര്‍ത്തീ
ചോദ്യചിഹ്നത്തോടെ
തിരിഞ്ഞുനോക്കവേ കണ്ടൂ
ആദ്യം,
നെറ്റിയിലേക്കു വീണടര്‍ന്ന
നനുത്ത മുടിയിഴക
ള്‍തിളങ്ങുന്ന മിഴികള്
നേര്‍ത്ത ചുണ്ടുകള്
പൂക്കള്‍ തുന്നിയ കുട്ടിയുടുപ്പ്
കണ്ണുകളോടിക്കളിക്കുന്ന ഷൂസുകള്‍...
മെല്ലെയവളെന്റെ
നേര്‍ക്കു കൈ നീട്ടി-
യതെന്തിനെന്നോര്‍ക്കവേ
ഓര്‍ത്തു ചില്ലറക്കിലുക്കം,
മിഠായി,ബിസ്ക്കറ്റ്, പാവ..
അന്തമില്ലാതെ നീളുമ്പോള്
മെല്ലെയവള്‍ ചൊല്ലി,
മന്ത്രിക്കും പൊലെ; "മ്മാ... മ്മാ.."
ഞെട്ടിത്തരിച്ചുപോയ-
വളാരെന്നുമെന്തെന്നുമോര്‍ത്തില്ല;
വാരിയെടുത്തു നിറുകിലും,
നെറ്റിയിലുമുമ്മകളുതിര്‍ന്നു വീണു
കുഞ്ഞുകൈകളെന്റെ
കഴുത്തിനെ
ചെറുതായ് ചുറ്റി വരുന്നതറിഞ്ഞു
ഒരു നേര്‍ത്ത ചൂടെന്നിലമരുന്നതറിഞ്ഞു...
ഇറുകെയവളെച്ചേര്‍ക്കവേ
എന്നില്‍ പെണ്മ നിറയുന്നതറിഞ്ഞു,
ചുണ്ടിലൊരു താരാട്ടുണരുന്നതറിഞ്ഞു,
വേണ്ടതെന്തെന്നറിഞ്ഞു,
അനാഥയല്ല ഞനെന്നറിഞ്ഞു,
സ്നേഹമൊരുകുരുപ്പായ്
ഇലവിരിഞ്ഞതറിഞ്ഞു,ഇല്ല,
ഞാനനാഥയല്ല,ഇവളെന്റെതാണെന്റെ
മനസ്സിലെ കുരുന്ന്.....
1 comment:
good one da continue writing yar good to see all ur kavithas u avoid ur death and darknessna good sign yar pls write one kavitha abt me joking
with rgds
prince
Post a Comment