Saturday, April 4, 2026

എൻ്റെ ഡ്രൈവിങ് സാഹസിക പരീക്ഷണങ്ങൾ ... Part 1

 എൻ്റെ ഡ്രൈവിങ് സാഹസിക പരീക്ഷണങ്ങൾ ... Part 1


സർവ്വീസിൽ കയറി ആദ്യ ഇലക്ഷൻ വന്നത് പഞ്ചായത്ത് ഇലക്ഷനാണ്. അതിൽ റിസർവ് പ്രിസൈഡിങ് ഓഫീസറായിട്ടാണ് ഡ്യൂട്ടി കിട്ടിയത്. അത് ശ്രീകൃഷ്ണപുരം സ്‌കൂളിലെ വരാന്തയിൽ പകൽ മുഴുവനിരുന്ന് വർത്തമാനവും പറഞ്ഞ് പോളിങ് സാമഗ്രികളുമായി നടന്നു നീങ്ങുന്നവരെയും റൂട്ട് അറേഞ്ച്മെൻ്റുകളും. ഒക്കെ കൗതുകത്തോടെ നോക്കി സമയം കടന്നു പോയി.

 

അതുകഴിഞ്ഞു വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലോട്ടറിയടിച്ചു. ഷൊർണൂർ നിയോജക മണ്ഡത്തിലെ PRO ആയി നിയമനം ലഭിച്ചു.. ഡ്യൂട്ടിക്ക് പോകാൻ ഉത്സാഹം തന്നെ പക്ഷേ മോനെ എന്തു ചെയ്യും എന്നതായി ടെൻഷൻ. അതുമൊരു വേനലവധി കാലത്തു തന്നെയായിരുന്നു. പിന്നെ, അവനെ ഏട്ടൻ്റെ വീട്ടിലാക്കി. ഇലക്ഷൻ്റെ അന്നു ശ്രീരാജേട്ടനു കൊല്ലത്തു പോണം വോട്ടു ചെയ്യാൻ. ഒറ്റപ്പാലം LSN ൽ collection സെൻ്റർ കിട്ടിയിട്ടുള്ള ഞാന് തിരിച്ചു വരാൻ എന്തു ചെയ്യാനാണ്. പരിചയമുള്ള ആർക്കും അവിടെയല്ല സെൻ്റർ. ഏട്ടൻ എന്നോടു പറഞ്ഞു വെളുക്കുവോളം സ്കൂളിലിരുന്ന് രാവിലെയാകുമ്പോൾ ബസിൽ കയറിവരാൻ. ആദ്യമായി പോളിങ്ങ് ഡ്യൂട്ടി ചെയ്യുന്ന ടെൻഷൻ ഒരു വശത്ത് ഉണ്ടെങ്കിലും ഇതെല്ലാം തിരിച്ചേൽപിച്ച് എന്തു ചെയ്യുമെന്ന ടെൻഷനുണ്ട്. എപ്പോ കളക്ഷൻ സെൻ്റർ വിടാൻ പറ്റുമെന്ന് അറിയാത്തതു കൊണ്ട് ഓട്ടോ വരാൻ പറയാനും പറ്റില്ല.  വൈകുന്നേരമാകുമ്പോഴേക്കും എല്ലാവരും പോയിക്കഴിയുമ്പോൾഏതെങ്കിലും സൂട്ടിയിലുള്ള വനിതാ പോലീസുകാരിയുടെ അടുത്ത് ചെന്നിരിക്കാം രാവിലെ ബസ് ഓടി തുടങ്ങുമ്പോൾ വീട്ടിലേക്കു പോകാുെന്ന തീരുമാനത്തിലെത്തി. 

പോളിങ്ങ് സാമഗ്രികൾ തിരിച്ചേൽപിക്കാൻ നിക്കുമ്പോൾ ശ്രീരാജേട്ടൻ്റെ കാൾ നീയെവിയൊ ഞാൻ ഒറ്റപ്പാലത്ത് ഉണ്ടെന്നു. അങ്ങനെ അത്തവണ തടി തപ്പി. പക്ഷേ അന്നു ഞാൻ തീരുമാനിച്ചിരുന്നു ഇനി ഒരിക്കലും പതറി നിക്കുന്ന സന്ദർഭങ്ങ്ങൾ ജീവിതത്തിലുണ്ടാവരുതെന്ന്. അതിൻ്റെ ഭാഗമായി എടുത്ത ഒരു തീരുമാനമായിരുന്നു ഡ്രൈവിങ് പഠിക്കുക സ്വന്തമായി ഒരു വാഹനം സ്വന്തമാക്കുക എന്ന്.

എന്തായാലും അതു കഴിഞ്ഞു വന്ന MP ഇലക്ഷനാകുമ്പോഴേക്കും ഞാനതു നേടിയെടുത്തു. ആ പ്രാവശ്യം ഗവണ്മെൻ്റെ വിക്ടോറിയ കോളേജിൽ പെട്ടി തിരിച്ചേൽപ്പിത രാത്രി 9.30 ക്കു യാത്ര തിരിച്ചു 10.30 യോടെ ശ്രീകൃഷ്ണപുരത്ത് എത്തി ചേർന്നു.


ഇതെൻ്റ അഞ്ചാമത്തെ പോളിങ്ങ് ഡ്യൂട്ടി . പ്രിസൈഡിങ്ങ് ഓഫീസറായി നിയമനം ലഭിച്ച് അതിൻ്റെ second tier ട്രെയിനിംഗിനു ചിലക്കാട് കാണിക്ക മാതാ HSS ലേക്കു പോകാനൊരുങ്ങിയപ്പോൾ എടുത്ത പടം

No comments: