ചില്ലുജാലകത്തിന്റെയിത്തിരി
സ്വാതന്ത്ര്യത്തിലെത്രനാള്?
പകലുകള് പിറക്കുന്നതും
പിന്നെ നീണ്ട രാത്രികളും
എത്രനാളീക്കനത്തക്കരിങ്കല്
ക്കോട്ടയിലേകാന്തവാസം?
നിരാശയുടെ കൂരിരുളില്
ദിശയറിയാതെ, ദിനങ്ങള-
റിയാതെ എരിഞ്ഞുതീരുന്നു!
പാഴ്ക്കിനാവായകലെ
കുതിരക്കുളമ്പടിനാദം.
കുഞ്ഞുകാറ്റിലെത്തിരിനാളം
പോലിത്തിരി പ്രതീക്ഷ!
വെള്ളക്കുതിരപ്പുറത്തേറി
നീണ്ടയുടവാളുമായൊരു പോരാളി,
യവന്റെയാക്രോശത്തില്
ഹൃദയത്തില് പെരുമ്പറഘോഷം.
ഉടവാളുലക്കുമ്പോളകലുന്നുവോ
ബന്ധനത്തിന്റെ ചിലന്തിവലകള്?
“മുടിക്കെട്ട് കല്‍പ്പടര്പ്പില്‍പ്പടര്‍ത്തി
ക്കാത്തിരിക്കാം, മതു നീണ്ട്നീണ്ടൊരു
കൈപ്പാടകലെയെത്തുന്നത് വരെ,
യാശയും കണ്ണിലെ പ്രതീക്ഷയും
നാളമായ് കാത്തുവെക്കാം.
പൊട്ടിച്ചിരിയില് വാക്കുകള്
നിര്‍ല്ലീനമായൊരുവേള് കണ്ടു
കണ്ണീല് കരുണ, പരിഹാസം
പൊട്ടിച്ചിരി, കടിഞ്ഞാണില് കൈ
മുറുകിയിത്തിരിവെട്ടവുമകന്നു പോയ്…
സ്വപ്നങ്ങള് പൊടിപടലങ്ങളില് മുങ്ങി
യിനിയൊരിക്കലും തിരിച്ചു കിട്ടാതെ
ത്തകര്ന്നു പോയെന്നിരുന്നാലും
വരുമായിരിക്കും, കൂടുതല് കരു-
ത്താര്‍ജ്ജിച്ചിനിയുമൊരുവേള
കാത്തിരിക്കാം, മുടിക്കെട്ട്ക്കല്
പ്പടര്‍പ്പില് പടര്ത്തിയേകയായ്..
(എന്റെ ഏകാന്തമായ കുട്ടിക്കാലത്ത് എനിക്കെപ്പോഴും കൂട്ട് അമ്മൂമ്മക്കഥകളായിരുന്നു.. അച്ഛന് വാങ്ങിത്തന്ന കുട്ടിക്കഥകളില് ഞാനന്നെ എന്നെ സ്വയം കഥാപാത്രമായി സങ്കല്പ്പിക്കുമായിരുന്നു.. ഞാന് കിളികളോടും പൂമ്പാറ്റകളോടും ഒക്കെ സല്ലപിക്കുന്നതായി സങ്കല്‍പിച്ച് ഫെയറി റ്റെയിലുകളിലെ കഥാ പാത്രമായി ജീവിച്ച് തീര്ത്ത മദ്ധ്യാഹ്നങ്ങള്.. എനിക്കേറ്റവും ഇഷ്ടം രാജകുമാരനെക്കാത്ത് മുടി കിളിവാതിലിലൂടെ പുറത്തിട്ട് കാത്തിരിക്കുന്ന രാജകുമാരിയുടെ കഥയാ.. മുകളിലത്തെ ഞങ്ങടെ മുറിയിലുള്ള ജനാലക്കലിരുന്നു ഞാനും ചിന്തിക്കുമായിരുന്നു എന്റെ മുടി നീണ്ട് നീണ്ട് താഴെ എത്തുമോ? അതില് പിടിച്ച് കയറി- ഹഹഹഹ!! വരുമൊ എന്ന്? ഇടക്കെല്ലാം വീണ്ടും ഞാനാ കുട്ടിക്കാലത്തേക്ക് തിരിച്ച് പോകാറുണ്ട്. ശുഭകാമനകളുടെ കുട്ടിക്കാലത്തേക്ക്!!)
21 comments:
നല്ല വരികള്‍!
കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകളും...
:)
ഉടവാളുലക്കുമ്പോളകലുന്നുവോ
ബന്ധനത്തിന്റെ ചിലന്തിവലകള്?
നല്ല വരികള്‍....ഇഷ്ടായി
എഴുത്തിന്റെ വഴികളില്‍ നീ വളരെ മുന്നേറിയിരിക്കുന്നു.. അഭിനന്ദനങ്ങള്‍..
ഇനി കവിതയെ നിന്നില്‍ നിന്നും വളര്‍ത്തുക..
കുതിര പുറത്ത് തന്‍ ഉടവാളുമായവന്‍
കുതികുതിച്ചെത്തുന്നതെന്നാവോ...
നന്മകള്‍ നേരുന്നു
മഴപൂക്കള്‍
തുടരുകയീ മഴയാത്ര
ഈ മഴയാത്രയില്‍ നിന്‍ മിഴികളില്‍
നിറയുന്നതൊക്കെയും മനസ്സില്‍ ഒരു മഴയുടെ
മര്‍മ്മരങ്ങളായ് കുറിചിടുക.....എഴുതുക..
എല്ലാ ഭാവുകങ്ങളും നേരുന്നു
നന്‍മകള്‍ നേരുന്നു
നല്ല വരികള്‍.
കുറെ ഓര്‍മ്മകള്‍ സമ്മാനിച്ചു.
എല്ലാര്‍ക്കും നന്ദി.. ഞാന്‍ എഴുതിത്തുടങിയിട്ടേ ഉള്ളൂ.. കുട്ടിക്കാലത്ത് കേട്ട വായിച്ച് കഥകളും.. പിന്നെ വിക്ടൊരിയയിലെ സംസ്കൃതം അദ്ധ്യയനവുമാണ്‍ എന്നിലെ എഴുത്തിന്റെ നീരുറവ.. പ്രോത്സാഹിപ്പിക്കുന്ന എല്ലാര്‍ക്കും നന്ദി
നന്നായി... ഇനിയും എഴുതുക...
മുടി നീട്ടിയ രാജകുമാരികള്‍കഥകളില്‍ മാത്രം...കുട്ടിക്കാലത്തെ മനസ് കൈവിടാതെ ജീവിക്കുക.മലയാളവും മലയാണ്മയും മറക്കാതെ.....
നന്നായി വരും.
സൂര്യശില
നീലകണ്ഠന്‍
ആ മുടി പുറത്തേക്കിനിയൊന്നിട്ടു നോക്കൂ, തീര്‍ച്ചയായും ഞാനതില്‍ പിടിച്ചു കേറി വരാം
നല്ല വരികള്‍, ആശയം അവതരണം. അതിലെല്ലാം ഹൃദയസ്പര്‍ശിയായ, ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന കണ്‍ക്ലൂഷന്‍. അമ്മൂമ്മകഥകളെ വിഷ്വലൈസ് ചെയ്യുന്ന, സ്വയം അതിലെ കഥാപാത്രമാകുന്ന മഴപ്പൂവിന്റെ ബാല്യം. അത് വല്ലതെ ഇഷ്ടമായി. കുട്ടിക്കാലത്ത് അമ്മൂമ്മകഥകളെ ഞാനും വിഷ്വലൈസ് ചെയ്യാറുണ്ടായിരുന്നു. പക്ഷേ അന്നൊക്കെ അതിലെ കഥാപാത്രങ്ങള്‍ക്ക് ഞാന്‍ നല്‍കിയിരുന്നത് എനിക്കിഷ്ടപ്പെട്ട സിനിമാ നടന്‍മാരുടേയും നടിമാരുടെയും മുഖമായിരുന്നു. പിന്നീട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇതെ സിനിമാതാരങ്ങള്‍ ഹിസ്റ്ററി പാഠപുസ്തകങ്ങളിലേക്കും ചേക്കേറിയിട്ടുണ്ട്. പക്ഷേ ഒരിക്കല്‍ പോലും മഴപൂക്കള്‍ ചെയ്ത പോലെ സ്വയം അത്തരം കഥാപാത്രങ്ങളാകാന്‍ തൊന്നിയിട്ടില്ല. ഇപ്പോള്‍ എന്തൊ ഇതു വായിച്ച ശേഷം വല്ലാതെ കൊതി തോന്നുന്നു അങ്ങിനെ സ്വയം കഥാപാത്രമായി ആ കഥാപാത്രങ്ങളുടെ മാനസികാവസ്ഥ നേരിട്ട് മനസിലാക്കാന്‍.
മഴപ്പൂക്കള്‍ക്ക് ആശംസകള്‍. ഇനിയും ഞാന്‍ വരും ഇതു വഴിയെല്ലാം.....
ഈ കവിത വായിച്ച് ഞാന്‍ താമസിക്കുന്നടത്തെ (ഒരു ഓള്‍ഡ് ഏജ് ഹോമിലാ ട്ടോ) അമ്മൂമ്മ എഴുതിത്തന്നതാ
എന്‍ ചെല്ലമേ! നിന്‍ തൂമഴപ്പൂക്കള്‍
കണ്ടാനന്ദപുളകിതയായ്ച്ചമഞ്ഞാളീ മുത്തശ്ശി
എന്‍ മുത്തേ! നീന്നെ ഞാനനുഗ്രഹപ്പൂമഴ-
പ്പൂക്കള്‍ കൊണ്ടു മൂടിടട്ടേ!
എന്‍ കരിമൊട്ടേ! വളര്‍ന്നു വിടര്‍ന്ന്
വികസിച്ചു പരിമളം പരത്തുക പാരിലാകേ
പ്രശാന്തേട്ടാ(കുട്ടൂ) :- :)
സൂര്യശില :- നന്ദി. മലയാണ്മ എന്റെ ജീവിതത്തിലലിഞ്ഞ് ചേര്‍ന്നിരിക്ക്യല്ലേ. അതിലെന്കില്‍ എനിക്കെന്ത് നിലനില്പ്?
തോന്ന്യസി :- തോന്ന്യാസീ.. ഇനി ഇല്ലെ :(... മുടി കണ്ടിക്ച് കളഞ്ഞാലോന്നാല്ഓകിക്ക്യാ
തല്ലുകൊള്ളി :- വേറെ പണ്യൊന്നുമുണ്ടായിരുന്നില്ലല്ലൊ എനിക്ക്. സ്വപ്നം കാണലന്നെ.. സ്വപ്നം കാണല്‍; വായന കഴിഞാ. പിന്നെ സിനിമ ഈ വക പരിപാടികളൊക്കെ നിഷിദ്ധമായിരുന്നു വീട്ടില്‍.. കാണുന്ന കഥാപാത്രങ്ങള്‍ അമ്മേം, അച്ഛനും അമ്മമ്മേം അച്ഛച്ഛനും ചേമ്പ്രമാമയുമൊക്കെയാ.. അവരെയൊക്കെ ഞാനെങ്ങന്യാ രാജകുമാരിയാക്കുക. പിന്നെ ഉള്ള കനകോച്ഛേമ(അച്ഛന്‍ പെങ്ങള്‍) അന്നു വല്യ കുശുമ്പിയാ.. അപ്പൊ അവരെം ആക്കാന്‍ പറ്റില്ല്യ.. രേണു അച്ഛേമെം രെമ അച്ചേമേം പഠിപ്പിസ്റ്റുകളും.. അവന്‍ ഹരിക്കുട്ടിയാണെ ബൂലോക പാരയും.. അപ്പോ ഈ പാവം എന്നെ അല്ലാണ്ടെ ഞാന്‍ വേറെ ആരെയാ രാജകുമാരിയാക്ക്വാ??
“മുടിക്കെട്ട് കല്‍പ്പടര്പ്പില്‍പ്പടര്‍ത്തി
ക്കാത്തിരിക്കാം, മതു നീണ്ട്നീണ്ടൊരു.....
ഞാന്‍ ഇതുവരെ അങ്ങിനെ ഒരു കാഴ്ച കണ്ടിട്ടേയില്ലാ...പക്ഷെ ഇമാഗിന്‍ ചെയ്തപ്പോള്‍ കിട്ടി..ലോഹിതദാസ് ചിത്രങ്ങളിലേതു പോലെ..സുന്ദരമായ ആ കാഴ്ച..പക്ഷെ..ഇത്രേം മുടി എവിടുന്നു കിട്ടി!!!?..ഓ..ഭാവനയാണല്ലോ ല്ലെ..ഓകെ,ഓകെ..!
എന്തന്നെയയലും ഈ വരികള്‍ എനിക്കിഷ്ടമായി..ഒരു ശാലീനതയൊക്ക്ക്കെ യുണ്ട്.
ബാല്യത്തിലേക്കൊരു എത്തിനോട്ടത്തിനുമപ്പുറം നാളെയിലേക്കൊരു വേവലാതിപ്പെടല്‍,കുതിരപ്പുറത്ത്കേറി വരുന്നില്ലേ..???
കാത്തു നില്‍ക്കുന്ന നായികയ്ക്കു തളിര്‍ നുള്ളുവാന്(അല്ലെങ്കില്‍ വലിച്ചു പറിച്ചു നാശമാക്കാന്‍) കുറച്ചു മുന്തിരി വള്ളികള്‍ കൂടി ആവാമായിരുന്നു..!!
എന്റെ ഈ വിവരം കെട്ട കമന്റിനെ വകവെക്കണ്ടട്ടൊ..ചേച്ചീ..
എഴുതൂ,ഇനീം എഴുതൂ..
ചാത്തന്‍സ്-
വരുമായിരിക്കും, കൂടുതല് കരു-
ത്താര്‍ജ്ജിച്ചിനിയുമൊരുവേള
കാത്തിരിക്കാം, മുടിക്കെട്ട്ക്കല്
പ്പടര്‍പ്പില് പടര്ത്തിയേകയായ്..
വരും....
വെള്ളക്കുതിരപ്പുറത്തേറി
നീണ്ടയുടവാളുമായൊരു പോരാളി,
പ്രതീക്ഷകള്‍ തിരിയണയാതെ....
ഇത്തിരി സ്വാതന്ത്ര്യത്തില്‍ നിന്നും
ബന്ധനത്തിന്റെ ചിലന്തി വലകളുടച്ച് വെളിച്ചത്തിലേക്കെത്തട്ടെ....
ഏറെ ഹൃദ്യമായ വരികള്‍....
കൈയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം !!
കവിത കൊള്ളാം ..ഇഷ്ടപ്പെട്ടു:)
iniyum nalla kavithakal ezhuthoo...
vinod
www.mukkutti.blogspot.com
ആദ്യപ്രവേശനമാണീ ബ്ലോഗില്‍ കൊള്ളാം നന്നായിരിക്കുന്നു.
നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!
all the best for your nice poems
നല്ല കവിത!
എന്തിനാ ഇത്രയും വലിയ ഇടവേള...?
പുതിയത് ഉടന്‍ പ്രതീക്ഷിക്കുന്നു....
Post a Comment