Monday, January 14, 2008

നവസമാഗമത്തിന്നായ്

ഇത് നിനക്കായ്
എന് ഹൃദയത്തില് വാര്‍ന്നൊഴുകും
നിണത്താല്,
സ്നേഹത്താല് വിരചിതം.
അറിയില്ല, നീയെവിടെയാരെന്ന്?
എന്റെ സ്നേഹത്തിന്
കാന്തിക വലയത്തില്
ഒരു പക്ഷെ,
നീ വന്നണയാം..
എന്റെ ഏകാന്ത ദ്വീപില്
സ്നേഹത്തിന് പ്രവാചകാ
നിനക്ക് സുസ്വാഗതം..
എന്റെ സ്നേഹം
നിനക്കായ് തുളുമ്പിടുമ്പോള്
നിശ്ചലം
കാറ്റും നിഴലും വെളിച്ചവും!
മൃദുസംഗീത ഭൂവില്
നീയും ഞാനും- സ്നേഹവും മാത്രം!
എന്റെ സ്നേഹം
ഞാന്
പാനപാത്രത്തില് പകര്‍ന്നു നല്‍കാം-
നീയത് വലിച്ചുകുടി-
ച്ചെന്മനാസിലമരനായ്ത്തീരുക.
എന്റെ ഹൃദയത്തുടിപ്പിന്നായ്
നീ കാതോര്‍ക്കുമ്പോള്
ഞാന് മന്ത്രിക്കും –
നീയില്ലെങ്കില്
നിറവില്ല, നിഴലിന്നഴകില്ല,
നിലവില്ല, നീരിന്നു കുളിരില്ല:
നിശ്ചലം കാറ്റും വെളിച്ചവു
മുയിരിന്നലയും
എന്നിലെ ചേതസ്സിന് കിളിപ്പെണ്ണും!
എന്റെ ഏകാന്ത ദ്വീപില്
സ്നേഹത്തിന് പ്രവാചകാ
നിനക്ക് സുസ്വാഗതം..

10 comments:

sv said...

സ്വപ്നങ്ങല്‍ പെയ്തു തോരാത്ത മഴ പൊലെ........നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

കാവലാന്‍ said...

കൊള്ളാം.. കാത്തിരിപ്പിന്റെയൊരു ഗന്ധമൊക്കെയുള്ള കവിത.
'വിരചിതം.' എന്നവാക്കിന് ഉദ്ധേശിച്ച അര്‍ത്ഥം തന്നെയാണോയെന്ന് സംശയം.

മഴപ്പൂക്കള്‍ said...

ഞാ‍ന്‍ ഉദ്ദേശിച്ചത് ചമയ്ക്കപ്പെട്ടത് എന്ന അര്‍ത്ഥത്തിലാ

ഫസല്‍ ബിനാലി.. said...

നീയില്ലെങ്കില്
നിറവില്ല, നിഴലിന്നഴകില്ല,
നിലവില്ല, നീരിന്നു കുളിരില്ല:
Good.

നാടോടി said...

നന്നായിട്ടുണ്ടു...
നന്മകള്‍ നേരുന്നു....

Unknown said...

nannayitundu chechi.....

sureshthannickelraghavan said...

എന്ന് വരും ഭവാന്,നക്ഷത്രങ്ങളുടെ രാജകുമാരന് ?കണ്ണിലെ തിരി നാള്ങ്ങള്ക്,പ്രഭ കൂട്ടി ,ഇനി അധികനാള് കാത്തു നില്ക്കേണ്ട !ആശംസകള് ................

അരങ്ങ്‌ said...

പ്രണയത്തിന്റെ കാണാക്കടലുകള്‍ക്കപ്പുറം.... ഒരു പ്രവാചക സ്വരം കേള്‍ക്കാം... അതിങ്ങിനെയാണ്‌. ഹൃദയം സ്നേഹിക്കാനായിക്കൊടുക്കുമ്പോള്‍ ഓര്‍ക്കുക, സ്നേഹിക്കാനുള്ള അവകാശം മാത്രമല്ല മറിച്ച്‌ മുറിപ്പെടുത്താനുള്ള അവകാശം കൂടിയാണ്‌ കൊടുക്കുന്നതെന്ന്.....



ആര്‍ദ്രമായ കവിത. നല്ല ബിംബങ്ങള്‍.. അഭിനന്ദനങ്ങള്‍

Binu said...
This comment has been removed by the author.
Binu said...

very nice, lalitham arthapoornam varikalil manushya manassinte vivdha bhavangal rasangal ulkollunnu kathiruppu, ekanthatha, sneham,ellam manassilakkan kazhiyunnu ella bhavukangalum nerunnu