Monday, October 31, 2011

മുമ്പേ നടക്കുക-

മുമ്പേ നടക്കുക;
അരമണി കിലുക്കി,
കുഴലൂതി, കുണുങ്ങി,
ചാഞ്ചാടിയാടി.
മുമ്പേ നടക്കുക
പിന്തുടര്‍ന്നു കൊള്ളാം 
എന്‍ ഓമല്‍ വെളിച്ചമേ
നിന്റെ തൃപ്പദങ്ങള്‍.
മുമ്പേ നടക്കുക,
ആശതന്‍ ഇലചാര്തുമായ്
അനുഗമിക്കാം നിന്നെ
നല്ലിളം കിടാവിനെപ്പോലെ.
മുമ്പേ നടക്കുക;
നിന്റെ പുകഴ്പാടി
ആനന്ദത്തില്‍ ആറാടി 
വീണമീട്ടി  അലഞ്ഞിടാം
മുമ്പേ നടക്കുക 
ആശയായ്, പ്രത്യാശയായ്
എന്നിലെ നിറവായ്‌ 
മുമ്പേ നടക്കുക. 



6 comments:

ഷംസ്-കിഴാടയില്‍ said...

നീ എനിക്ക് വെട്ടമായി നടക്കുക..
അനുഗമിക്കുന്നു ഞാന്‍...എന്നല്ലേ..?
ഈ യാത്ര സഫലമാവട്ടെ...

ശ്രീരാജ് രാമചന്ദ്രന്‍ said...

മുമ്പേ നടക്കുന്ന ഗോവുതന്റെ ....

മഴപ്പൂക്കള്‍ said...

ഷംസ് മേഷേ .. ഭാവുകങ്ങള്‍ക്ക് നന്ദി..

ശ്രീ ഏട്ടാ, ഈ 'ഗോവിനെ' ' ഈ ഗോവ്' അനുഗമിക്കയല്ലേ വേണ്ടത് ?

Akbar said...

പിന്തുടര്‍ന്നു കൊള്ളാം
എന്‍ ഓമല്‍ വെളിച്ചമേ
നിന്റെ തൃപ്പദങ്ങള്‍.

കേള്‍ക്കാനും ചൊല്ലാനും ആസ്വദിക്കാനും കഴിയുന്ന വരികള്‍. അമ്മ കിടാവിനോടാണോ..

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

എന്താ എഴുത്ത് നിര്‍ത്തിയത് ..... പോരട്ടെ ..... ആശംസകള്‍ .....

Prakashan said...

well please see prakashanone.blogspot.com