Tuesday, September 29, 2015

ഒരു ലോകാന്ത്യ ദിനത്തിന്റെ ഓർമ്മക്കുറിപ്പ്

അലാറം 6 മണി അടിക്കുന്ന കേട്ടാണ് ഉണർന്നത്. മോനും ഏട്ടനും സുഖനിദ്ര. ലോകാവസാന ദിനായിട്ടും ഉറങ്ങണ കണ്ടില്ലേ? ഓ ശെരി ഉറങ്ങട്ടെ അവര് ., എന്നാ പിന്നെ ലോകാവസാനം സെപഷ്യൽ ഭൂമിവന്ദനം അങ്ങട്ട് ആയിക്കളയാം..
മണി ആറര. സൂര്യപ്രകാശത്തിനൊരു രക്തച്ഛവി ഇല്ലേ? ഭൂമിയുടെ കാന്തിക ശക്തി കുറയുംന്നാ വായിച്ചത്, എന്ന വച്ചാ acceleration due to gravity കുറയും , ഭാരക്കുറവ് അനുഭവപ്പെടും. നടത്തത്തിനൊക്കെ ഒരൊഴുക്ക് തോന്നുന്നുണ്ടോ ? അന്തരീക്ഷ വായുവെല്ലാം ബഹിരാകാശത്തേക്ക് രക്ഷപ്പെട്ടു പോവ്വല്ലോ! ശ്വാസം മുട്ട് അനുഭവപ്പെടുന്ന പോലെ? വാവ ഇപ്പോ അസ്വസ്ഥത കാരണം എണീറ്റു കരയുമായിരിക്കും. അതിന് പറഞ്ഞാലും മനസ്സിലാകില്ലല്ലോ, എന്തു ചെയ്യുമീശ്വര!
മണി 7 ആയി. പൂച്ചയും പട്ടിയുമൊക്കെ അവലക്ഷണത്തിൽ കരയുന്നുണ്ടോ? കിളികൾ നിർത്താതെ ചിലച്ചു കൊണ്ടിരിക്കുന്നോ? വരണ്ട വായു വ്യാപിക്കുന്നുവോ? ഏയ് ഇല്ല, ഇനിയുമില്ലേ ഒരു മണിക്കൂർ ഇരുപതു മിനിട്ടു കൂടെ ? അപ്ലക്കും എല്ലാം ശരിയാകും, ല്ലേ??
കൂർക്ക മെഴുക്കു പുരട്ടി അടുപ്പത്തു കേറ്റി ഓടിച്ചെന്നു ക്ലോക്കിൽ നോക്കി, 7.30 മണി! ഇരുളുന്നേന്റെ ലക്ഷണമൊന്നുമില്ല, വിശ്വാസം വരാതെ മുറ്റത്തിറങ്ങി ആകാശത്തേക്കു നോക്കി; ഏയ് അവടെ കുലുക്കമൊന്നൂല്ല്യ. വെളുക്കനെ ചിരിച്ചോണ്ട് അങ്ങനെ തന്നെയുണ്ട്.
ദൈവമേ കടൽത്തീരത്തേക്ക് കഷ്ടി 2 കി.മീ ദൂരേള്ളൂ. വമ്പൻ തിരമാലകൾ ഇതുവരെ വര്വോ എന്തോ! കടലിന്റെ അലർച്ച അടുത്തടുത്ത് വെരുന്നുണ്ടോ? ഏയ് , എവടന്ന് . ഇനിയും മുക്കാൽ മണിക്കൂറോളം സമയമുണ്ടല്ലോ! 
ജൂറാസിക് പാർക്ക് സിനിമയിൽ വിനാശത്തിന്റെ വിളുമ്പിൽ തലയിട്ടടിക്കുന്ന ദിനോസറുകൾ മിന്നി മറഞ്ഞു. 
ഓ ശ്രീയേട്ടൻ എണീറ്റല്ലോ. ദാ ചായ. ' ഏട്ടാ, ഒരു ഭാരക്കുറവ് തോന്നുന്നോ.' നയം വ്യക്തമാക്കുക എന്ന ചോദ്യം മുഖത്ത് - അല്ല; ചന്ദ്രൻ ഭൂമിക്കടുത്ത് വരുമ്പോ ഭൂമീടെ കാന്തിക ശക്തി കുറയും ന്നല്ലേ വായിച്ചേ? അപ്പൊ ഭൂഗുരുത്വ ബലവും കുറയില് ല്ലേ? അങനെയാച്ചാ നമ്മുടെ ഭാരവും കുറയില്ലേ? 'പോഡീ, അഞ്ചാറു അമീബ മാറുന്നേന്റെ വ്യത്യാസ മേ ഉള്ളൂ' ആ... ശെരി... , (ആസിഫ് അലി ', Jpeg). ആത്മ ഗതം - മിണ്ടാതിരിക്കുന്നതാ ബുദ്ധി.

മണി 8.50 ലോകാവസാനം പോയിട്ട് ഹും; മനുഷ്യനെ മിനക്കെടുത്താൻ :X. ദൈവമേ ഇനിയെങ്ങാനും ഗോശ്രീ പാലം കേറുമ്പോ വല്യ തിരമാല വന്നു ഒഴുക്കിക്കൊണ്ടോ വോെ ? അലൈൻ കർദ്ദി.....
ഒരു ദിവസ്സം മുഴുവൻ ലോകാവസാനം കാത്തിരുന്നു. ദാ വന്നൂ ദാ വന്നൂന്ന് പായ്യല്ലാണ്ടെ പൊടിപോലൂല്യ കണ്ട് പിടിക്കാൻ . മനുഷ്യൻ ദിവാ സ്വപ്നം കണ്ടത് മാത്രം മിച്ചം. feeling പുച്ഛം 
frown emoticon
 :(: (

3 comments:

ശ്രീ said...

ഹഹ. അതു കൊള്ളാം. എന്തായാലും ഒരു ലോകാവസാന വാര്‍ത്ത വേണ്ടി വന്നല്ലോ നാലു കൊല്ലത്തിനു ശേഷം ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയ്ക്കുവാന്‍... അത്രയെങ്കിലും ഗുണമുണ്ടായി. ഇനി വല്ലപ്പോഴുമൊക്കെ എഴുതുമല്ലോ അല്ലേ? :)

മഴപ്പൂക്കള്‍ said...

ശ്രീ പുത്രച്ചാർ ദാ ഇപ്ലാ മടീന്നങ്ക് ട് എറങ്യത്. ഇനീം കനത്ത എഴുത്ത് തുടരണമെന്ന് വിജാരിക്ക്ണു.

വനിത വിനോദ് said...

ഇഷ്ടപ്പെട്ടു കേട്ടോ പോസ്റ്റ്. ഇതുപോലെ എത്ര ലോകവസാനം കേട്ടിരിക്കുന്നു അല്ലേ. ഞാനും കാത്തിരുന്നു. അവസാനിക്കാന് പോകുന്ന വാര്ത്തയെങ്കിലും ദുബായിലെ എന്‌റെ ശ്രോതാക്കളിലേയ്ക്ക് എത്തിച്ച് മരിക്കാമെന്നാണ് കരുതിയത്. പക്ഷെ ജ്യോതിയും വന്നില്ല തീയും വന്നില്ല. ഇത് വെറും തമാശ.
എങ്കിലും ശാസ്ത്രം തെറ്റില്ല കേട്ടോ. ഇപ്രാവശ്യം മാത്രമാണ് എവിടെയും കാര്യമായ ഭൂചലനമോ വെള്ളപ്പൊക്കമോ ദുരന്തങ്ങളോ ഉണ്ടാകാതിരുന്നത്. എന്‌റെ ഓര്മ്മയില് നേരത്തെ ലോകാവസാന വാര്ത്തകള് കേട്ടിരുന്നപ്പോഴൊക്കെ നിരവധി സംഭവങ്ങള് ഉണ്ടായിരുന്നതായി എന്‌റെ ശ്രദ്ധയില് പെട്ടിട്ടുണ്ട്. അങ്ങിനെ ലോകത്തെ ഓരോരോ മേഖലകള് നശിക്കുന്നതും അവസാനത്തിന്‌റെ ഒരു ഭാഗം തന്നെ.